ഇപ്പോൾ ഞാൻ എൻറ്റെ ചെറുപ്പകാലത്തെ ഒരു സംഭവം ഓർത്തു പോകുകയാണ്,ഞാൻ എൻറ്റെ ആദ്യ കവിത എഴുതിയതിനെ കുറിച്ച്.അതിനിടയാക്കിയ സംഭവമണ് രസകരം.എൻറ്റെ സഹോദരൻ ഒരു കവിത എഴുതി.'ആരോ വാതിലിൽ മുട്ടുന്നു..'. ഇത് മാത്രമെ എനിക്ക് കാണാൻ പറ്റിയുള്ളു.എന്നാലും ഞാൻ ഒരു കവിത വെച്ചു കാച്ചി. 'ആരോ വാതിലിൽ മുട്ടുന്നു കള്ളനാണെന്നു തോനുന്നു ഉള്ളിലുള്ളവരെല്ലാം പേടിച്ച് വിറക്കുന്നു അതിനിടയിലതാ ഒരു കുട്ടിയുടെ നിക്കർ നനയുന്നു എന്താണെന്നറിയില്ല'. എൻറ്റെ ഇക്ക മരണത്തെ കുറിച്ചാണ് എഴുതിയതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.എങ്ങനെയുണ്ട് എൻറ്റെ കവിത?